ആറ്റിങ്ങൽ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പത്താം തരം, ഹയർസെക്കൻ‌ഡറി തരം തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു. 17 വയസ് പൂർത്തിയായി ഏഴാം തരം പാസായി 8,9 ക്ളാസുകളിൽ പഠനം നിറുത്തിയവർ, പത്താം തരം തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. ഫീസ് -1850 രൂപ. ഹയർസെക്കൻഡറി തുല്യതാ കോഴ്സിന് 22 വയസ് തികഞ്ഞിരിക്കണം പത്താം തരം തുല്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ഫീസ് 2500 രൂപ. ഫോട്ടോ, അറ്റസ്റ്ററ്റ് സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, കോഴ്സ് ഫീസ് സഹിതം ആറ്റിങ്ങൽ രാമച്ചംവിള ഗവ. എൽ.പി.എസിൽ പ്രവർത്തിക്കുന്ന തുടർവിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. അവസാന തീയതി 28. ഫോ: 9995432979.