
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മിൽ നടന്ന ഒരു മണിക്കൂർ നീണ്ട സംഭാഷണങ്ങൾക്ക് ശേഷം ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെച്ച ഗവർണറുടെ തീരുമാനം അങ്ങേയറ്റം അനുചിതവും അപലപനീയവുമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ ധൃതിപിടിച്ച് ഓർഡിനൻസ് ഇറക്കാനുള്ള സാഹചര്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്തൊക്കയോ ഒളിച്ചു വയ്ക്കാനോ ആരെയോ രക്ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണ് ഈ ഓർഡിനൻസെന്ന് സ്പഷ്ടം. സുതാര്യവും സത്യസന്ധവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ അടിയന്തര സ്വഭാവമില്ലാത്തതെന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിരാകരിക്കേണ്ടതായിരുന്നു.