
ആര്യനാട്:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെയും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സി.പി.ഐ ,പറണ്ടോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പുറി ത്തിപ്പാറ സജീവ് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐത്തി അശോകൻ,മീനാങ്കൽ സന്തോഷ്,പുറത്തിപ്പാറ ഷിജു,ഐത്തിസനൽ,സന്തോഷ് പരുത്തിപ്പാറ ആഷിക്.ബി.സജീവ്,റിയാസ്,സന്തോഷ് വിതുര തുടങ്ങിയവർ സംസാരിച്ചു.