
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതുമായിമായി ബന്ധപ്പെട്ട് ഈ മാസം തുടങ്ങിയ ഓൺലൈൻ സേവനത്തിലൂടെ ഒരാഴ്ച പിന്നിട്ടിട്ടും ലൈസ്സൻസ് പുതുക്കുന്നതിന് സാധിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നഗരസഭാ ഓഫീസ് ഹെൽത്ത് വിഭാഗത്തിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഓൺലൈൻ സേവനത്തിലെ ചില അപാകതകളാണ് ലൈസൻസ് പുതുക്കുന്നതിന് തടസ്സമെന്ന് ആരോപിച്ചായിരുന്നു കുത്തിയിരിപ്പ് സമരം. തുടർന്ന് നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ സമരക്കാരുമായി ചർച ചെയ്ത് വ്യാഴാഴ്ച മുതൽ വിഷയത്തിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. വ്യാപാരി വ്യവസായ ഏകോപനസമിതി പ്രസിഡന്റും കൗൺസിലറുമായ മഞ്ചന്തല സുരേഷ് നേതൃത്വം നൽകി. ഭാരവാഹികളായ ആന്റണി അലൻ, വേണു ഗോപാൽ, എച്ച്. ദാവൂദ്, മുരുകൻ , സജൻ ജോസഫ്, ക്യാപിറ്റൽ വിജയൻ, ബെദറുദീൻ ,വിജയൻ, അനി, സുരേഷ് എന്നിവർ പങ്കെടുത്തു.