fine

തിരുവനന്തപുരം: അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി വിവരാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച എസ്.ഐക്ക് കമ്മിഷൻ 25,​000 രൂപ പിഴ. കടയ്‌ക്കൽ പൊലീസ് സ്റ്റേഷൻ മുൻ എസ്.ഐയും കാസർകോട് കുമ്പള കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടറുമായ കെ. ദിലീഷിനെയാണ് വിവരാവകാശ കമ്മിഷണർ ഡോ.കെ.എൽ. വിവേകാനന്ദൻ ശിക്ഷിച്ചത്.

അപേക്ഷ കൈകാര്യം ചെയ്ത കാലയളവിലെ അപ്പീൽ അധികാരികളായിരുന്ന സി.ഐ എസ്. സാനി,​ പുനലൂർ ഡിവൈ.എസ്.പി ബി. കൃഷ‌്‌ണകുമാർ എന്നിവരെ കമ്മിഷൻ താക്കീത് ചെയ്തു.

കടയ്‌ക്കൽ സ്റ്റേഷനിൽ 2015ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിവരങ്ങളാവശ്യപ്പെട്ട് അഞ്ചൽ മണ്ണൂർ സ്വദേശി വി. ബിനോദ് നൽകിയ അപേക്ഷയ്ക്കാണ് ദിലീഷ് തെറ്റായ മറുപടി നൽകിയത്. ഒന്നാം അപ്പീൽ അധികാരിയായ ഡിവൈ.എസ്.പിയും ഇതേ തെറ്റാവർത്തിച്ചു.