തിരുവനന്തപുരം:തമിഴ്നാട്ടിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ ജില്ലയുടെ പലഭാഗത്തുമെത്തിച്ച് വൻതോതിൽ കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ.നെല്ലനാട് വില്ലേജിൽ കോട്ടുകുന്നം ആമ്പാടി വീട്ടിൽ നിന്നും വാമനപുരം ശ്രീഭവൻ വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുന്ന അജീഷ് രാജിനെയാണ് (32)​​ കഴിഞ്ഞദിവസം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് 26 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ശംഭു,കൂൾലിപ് എന്നിവയാണ് പിടിച്ചെടുത്തത്.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യാ.വി.ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം വെഞ്ഞാറമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സൈജുനാഥ്, എസ്.ഐ അമൃത് സിംഗ് നായകം,എസ്.സി.പി.ഒ രാജി, സി.പി.ഓമാരായ അജീഷ്,സൂരജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.