തിരുവനന്തപുരം:ടെക്‌നോപാർക്ക്,ഇൻഫോപാർക്ക്,സൈബർപാർക്ക് എന്നിവിടങ്ങളിലെ വനിതാ ടെക്കികളുടെ കൂട്ടായ്മയായ വീ (വുമൺ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജീസ്) നാസ്‌കോമുമായി ചേർന്ന് നടത്തുന്ന വീ നാസ്‌കോം അവാർഡ്സ് നാലാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിച്ചു.നാല് വ്യക്തിഗത അവാർഡുകളിലേക്കും ഒരു ടീം കോണ്ടസ്റ്റിലേക്കുമാണ് എൻട്രികൾ ക്ഷണിച്ചത്.ഫെബ്രുവരി പത്താണ് അവസാന തീയതി.

സമൂഹത്തിനായി പ്രവർത്തിക്കുന്നതിൽ പ്രചോദനമായ ഒരു വനിത,ലീഡർ ആൻഡ് പേഴ്സണാലിറ്റി അടിസ്ഥാനമാക്കി ഒരു വനിത,ടെക്‌നോളജി രംഗത്തെ ഒരു വനിതാ സംരംഭക,മെൻ ഒഫ് ദ ഇയർ 2022 എന്നിങ്ങനെയാണ് അവാർഡുകൾ.ഇതിന് പുറമേ 'സുസ്ഥിരമായ നാളേക്ക് വേണ്ടി ഇന്ന് ലിംഗ സമത്വം' എന്ന യു.എൻ തീം അടിസ്ഥാനമാക്കി നടക്കുന്ന ഓൺ സ്‌റ്റേജ് കോണ്ടസ്റ്റിൽ കോളേജുകൾക്കും ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ടീമായി പങ്കെടുക്കാം.വുമൺ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജിയുടെ ഫേസ്ബുക്ക് പേജിൽ നൽകിയിരിക്കുന്ന ലിങ്കുകൾ വഴി അവാർഡുകൾക്കുള്ള നാമനിർദ്ദേശം സമർപ്പിക്കാം.മാർച്ച് 11 നടക്കുന്ന ഐ.ഡബ്ലു.ഡി 2022 ബ്രേക്ക് ദ ബയാസ് വെർച്വൽ ഇവന്റിൽ വിജയികളെ പ്രഖ്യാപിക്കും.ടെക്‌നോപാർക്കും ജിടെക്കുമായി സഹകരിച്ച് നടത്തുന്ന അവാർഡിന് ഐ.ടി പാർക്കുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.അപേക്ഷ സമർപ്പിക്കേണ്ട വെബ് ലിങ്ക് :https://www/facebook.com/womeninclusiveintech