തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വരെ സർവീസ് നടത്തിയിരുന്ന 06426/06427 നമ്പർ അൺറിസർവ്വ്ഡ് എക്സ്പ്രസ് 11 മുതൽ കൊല്ലം വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.നാഗർകോവിലിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 8.15ന് തിരുവനന്തപുരത്തും 10.25ന് കൊല്ലത്തുമെത്തും. കൊല്ലത്തുനിന്ന് വൈകിട്ട് 3.25ന് തിരിച്ച് തിരുവനന്തപുരത്ത് വൈകിട്ട് 5.10നും രാത്രി 7.15ന് നാഗർകോവിലിലുമെത്തും.