
വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും കൃഷി ഭവനും സംയുക്തമായി നടത്തുന്ന ചേന പ്രദർശന തോട്ടം ചെയ്യുന്നതിനും പട്ടികജാതി കർഷകർക്ക് ചേന നടീൽ വസ്തുക്കളുടെയും മൈക്രോഫുണ്ടിന്റെയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി നിർവഹിച്ചു. സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. സുനിത പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ഷീബാറാണി, കൃഷി ഓഫീസർ ബാലചന്ദ്രൻ നായർ, ഡോ. ബി.ജി. സംഗീത, അസി. കൃഷി ഓഫീസർ ആർ. ഹരികുമാർ, സി.ടി.സി.ആർ.ഐയിലെ ടെക്നീഷ്യൻ ഡി.ടി. രജിൻ, അസിസ്റ്റന്റുമാരായ സുനിത കുമാരി, സജിത രാജ് തുടങ്ങിയവർ പങ്കെടുത്തു.