pathanamthitta-malankara-

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയുടെ തമിഴ്നാട്ടിലെ സ്ഥലത്ത് അനധികൃതമായി മണൽ വാരിയ കരാറുകാരൻ മാനുവൽ ജോർജിനെ ഒഴിവാക്കാൻ നടപടി തുടങ്ങിയെന്ന് രൂപത പി.ആർ.ഒ ഫാ.ജോയൽ പി.ജോൺ പൗവ്വത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജോർജിനെതിരെ നിയമനടപടികൾ ആരംഭിച്ചു. അംബാസമുദ്രത്ത് രൂപതയുടെ 300 ഏക്കർ സ്ഥലം കൃഷി ചെയ്യുന്നതിനായാണ് മാനുവൽ ജോർജിനെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ,​ കരാർ വ്യവസ്ഥകൾ ലംഘിച്ച് മാനുവൽ ഇവിടെ നിന്ന് മണൽ വാരുകയായിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി രൂപത അധികൃതർ സ്ഥലത്ത് പോയിരുന്നില്ല. ഇത് മറയാക്കിയാണ് മാനുവൽ മണൽ വാരിയത്. തുടർന്ന് വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥർ എന്ന നിലയിൽ രൂപത അധികാരികൾക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുക്കുകയായിരുന്നു.