ff

തിരുവനന്തപുരം:എസ്.ഐ.ആർ.സി ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) തിരുവനന്തപുരം ശാഖയുടെ സുവർണ്ണ ജൂബിലി മന്ദിരോദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. പുതിയ മന്ദിരത്തിലെ ലിഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യാതിഥിയായ സ്‌പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു.എ.ഡി.ജി.പി ലോകേഷ് ഗുപ്ത,ഐ.സി.എ.ഐ ചെയർമാൻ രമേശ് കുമാർ,എസ്.ഐ.ആർ.സി ചെയർമാൻ ജലപതി.കെ, ഇൻഫ്രാസ്ട്രക്ച്ചർ ചെയർമാൻ ബാബു എബ്രഹാം കല്ലിവയലിൽ,മുൻ ഐ.സി.എ.ഐ ചെയർമാൻ ജോമോൻ.കെ.ജോർജ്,തൈക്കാട് വാർഡ് കൗൺസിലർ ജി.മാധവ് ദാസ്,മറ്റ് ഐ.സി.എ.ഐ ഭാരവാഹികളായ അനിൽകുമാർ പരമേശ്വരൻ,രൂപേഷ്,സുരേഷ്‌കുമാർ,സതീശൻ,രേഖ എന്നിവർ പങ്കെടുത്തു.