തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതോടെ പൊങ്കാല പാരമ്പര്യ രീതിയിൽ നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉത്സവ കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും.നേരത്തെ 200 പേർക്ക് ക്ഷേത്ര സന്നിധിയിൽ പൊങ്കാലയർപ്പിക്കാൻ സർക്കാർ അനുമതി നൽകിയപ്പോൾ അതു വേണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.പൊങ്കാല ഇക്കുറിയും ഭക്തർ അവരവരുടെ വീടുകളിൽ സമർപ്പിക്കാൻ നിർദ്ദേശിക്കാനും തീരുമാനിച്ചിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണയും വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്.സർക്കാറിന്റെ ഇളവുകൾ എത്രത്തോളം ഭക്തരെ സഹായിക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബി.അനിൽകുമാർ പറഞ്ഞു