covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 29,471പേർ കൂടി കൊവിഡ് ബാധിതരായി. 30.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.

24 മണിക്കൂറിനിടെയുള്ള 28 മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 205 മരണങ്ങളും കൂടാതെ അപ്പീൽ നൽകിയ 591 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി. 232 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 26,963 പേർ സമ്പർക്കരോഗികളാണ്. 2184 പേരുടെ ഉറവിടം വ്യക്തമല്ല. 92 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. ചികിത്സയിലായിരുന്ന 46,393 പേർ രോഗമുക്തി നേടി.