
തിരുവനന്തപുരം: ആലപ്പുഴ ഒഴിച്ചുള്ള പാർട്ടി ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18നും, സംസ്ഥാന കമ്മിറ്റി യോഗം 19നും 20നും ചേരും. കൊവിഡ് വ്യാപനം കുറയുന്നതിനാൽ, മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നിശ്ചയിച്ചിട്ടുള്ള പാർട്ടി സംസ്ഥാന സമ്മേളനം മാറ്റാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.
കേന്ദ്രകമ്മിറ്റി അംഗീകരിച്ച, 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. ജില്ലാ സമ്മേളനങ്ങളുടെ വിലയിരുത്തലുമുണ്ടാകും. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പുതുക്കിയ തീയതി സംസ്ഥാന കമ്മിറ്റി യോഗം നിശ്ചയിക്കും. മൂന്ന് ദിവസത്തെ സമ്മേളനം ഫെബ്രുവരി 24-നോ,
25-നോ ആരംഭിക്കാനുള്ള സാദ്ധ്യതയുണ്ട്.