anju

കാട്ടാക്കട: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മുതിയാവിള തൊട്ടമ്പാറ പ്രശാന്തിയിൽ അജയകുമാർ(കുട്ടൻ) - ഉഷാകുമാരി ദമ്പതികളുടെ മകൾ അഞ്ജു അജയാണ് (34) മരിച്ചത്. ഭർത്താവുമായി പിണങ്ങിയ യുവതി രക്ഷിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.

ജനുവരി 29ന് വിഷം കഴിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ 8.30തോടെ മരിച്ചു. ഭർത്താവ്: ദിപീഷ്. മക്കൾ: അദ്വൈയ്ത്, ആദ്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.