തിരുവനന്തപുരം: ഇന്ത്യയിൽ നേത്ര രോഗമായ ഗ്ലൈക്കോമ വർദ്ധിച്ചുവരുന്ന സഹചര്യത്തിൽ നേത്ര പരിചരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഡോ.അഗർവാൾ ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒപ്താൽമോളജിസ്റ്റ് ഡോ. ജയ്.എം.മാത്യു പെരുമാൾ പറഞ്ഞു.ചികിത്സിച്ചില്ലെങ്കിൽ സ്ഥിരമായ അന്ധതയ്ക്ക് കാരണമാകുന്ന ഒന്നാണ് ഗ്ലൈക്കോമ. എല്ലാ പ്രായക്കാരിലും ഇത് ബാധിക്കാനിടയുണ്ട്.കുടുംബത്തിലെ രോഗ പാരമ്പര്യമോ പ്രായമോ ഒന്നും ഘടകമല്ല.അതിനാൽ ഗ്ലൈക്കോമ കണ്ടെത്താനുള്ള ഏക മാർഗം സമഗ്രമായ നേത്ര പരിശോധന നടത്തുകയാണ്.ചികിത്സിച്ച് ഭേദമാക്കാനാകില്ലെങ്കിലും ഐ ഡ്രോപ്സ്,ഗുളികകൾ,ലേസർ നടപടിക്രമങ്ങൾ, ശസ്ത്രക്രിയ എന്നിവ വഴി അതിനെ നിയന്ത്രിക്കാം.