
തിരുവനന്തപുരം:എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്സ് പഠിപ്പിക്കാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. എം കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്സും പാസായവരുമാണ് അപേക്ഷിക്കേണ്ടത്.അപേക്ഷകർ യോഗ്യത,മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,ബയോഡാറ്റ എന്നിവ 17ന് മുമ്പ് അപേക്ഷിക്കണം.ഇ-മെയിൽ courses.lbs@gmail.com. ഫോൺ 0471 2560333