തിരുവനന്തപുരം:കൊവിഡ് രോഗിയായ വയോധികയ്ക്ക് ചികിത്സ ലഭിക്കാത്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ.കിളിമാനൂർ കുഞ്ഞയം കുഴി സിയാദ് മൻസിലിൽ ഷെരീഫ ബീവിക്കാണ് ( 95) ചികിത്സ കിട്ടാതിരുന്നത്.ഇവരെയും കൊണ്ട് കൊവിഡ് കെയർ സെന്റർ അന്വേഷിച്ച് 11മണിക്കൂർ ബന്ധുക്കൾ ആംബുലൻസിൽ അലയേണ്ടി വന്നു.സംഭവം കളക്ടർ അന്വേഷിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.കാരേ​റ്റിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷെരീഫ ബീവി കൊവിഡ് ബാധിതയായത്.ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.