
തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അനധികൃതമായി നൽകിയ പട്ടയങ്ങൾ (രവീന്ദ്രൻ പട്ടയം) റദ്ദാക്കാനുള്ള സർക്കാർ തീരുമാനപ്രകാരം തുടർ നടപടികൾക്കുള്ള ജീവനക്കാരെ നിയോഗിച്ച് ലാന്റ് റവന്യു കമ്മീഷണർ ഉത്തരവായി. ഇടുക്കി കളക്ടറേറ്റിലേക്കും ദേവികുളം താലൂക്ക് ഓഫീസിലേക്കുമാണ് ജോലിയിൽ പ്രവേശിക്കുന്ന ദിവസം മുതൽ 45 ദിവസത്തേക്ക് അടിയന്തരമായി മാറ്റി നിയമിച്ചിട്ടുള്ളത്. രണ്ട് സ്പെഷ്യൽ തഹസീൽദാർമാർ,ഒരു ആർ.ആർ തഹസീൽദാർ എന്നിവർക്ക് പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള 38 ജീവനക്കാരെയും പ്രത്യേക ക്രമീകരണ പ്രകാരം നിയമിച്ചിട്ടുണ്ട്. ജില്ലാ കളക്ടർക്കാണ് മേൽനോട്ടച്ചുമതല.