
ആര്യനാട്: വലിയകലുങ്ക് മന്നം സ്മാരക എൻ.എസ്.എസ് കരയോഗം പ്രസിഡന്റും ആര്യനാട് മേഖലാ കൺവീനറും സാംസ്കാരിക പ്രവർത്തകനുമായ വലിയകലുങ്ക് സുരേന്ദ്രൻ നായർ (60) നിര്യാതനായി. പറണ്ടോട് എൽ.പി - യു.പി സ്കൂളുകളിലും മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിന്റേയും ദീർഘകാലം പി.ടി.എ പ്രസിഡന്റായും പ്രദേശത്തെ വിവിധ കലാ സാംസ്കാരിക സാഹിത്യ സമിതികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: അനിതകുമാരി. മക്കൾ: അജയ് ശ്രീസുരൻ, സുര ശ്രീലക്ഷ്മി. മരുമകൻ: കെ.പി.പ്രമോദ്(സതേൺ റെയിൽവേ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.