
തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഫെബ്രുവരി 2021, ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഡിസംബർ 2020 പരീക്ഷകൾ കൊവിഡ് കാരണം എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ഫെബ്രുവരി 10 ന് മുൻപ് കോളേജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം.
ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്., മേയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എൽ.ഐ.എസ്സി. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി ഫെബ്രുവരി 9 മുതൽ 17 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ മൂന്ന് സെക്ഷനിൽ ഹാജരാകണം.