
തിരുവനന്തപുരം: ബസ് ചാർജ് എത്രത്തോളം വർദ്ധിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് കൂടുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഓർഡിനറി ബസുകളുടെ മിനിമം ടിക്കറ്റ് ചാർജ് 8ൽ നിന്നും 10 രൂപയാക്കും.
എന്നാൽ, രാത്രി യാത്രയ്ക്ക് 40% അധിക നിരക്ക് ഈടാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് സർക്കാർ അതേപടി അംഗീകരിക്കുമോയെന്നതിൽ ആശങ്കയുണ്ട്.. കൂലിപ്പണിക്കാരും കടകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരുമൊക്കെ ജോലി കഴിഞ്ഞ് മടങ്ങുന്നത് രാത്രിയാണ്. അവർക്കിത്
ഇരുട്ടടിയാവും.
പൊതുഗതാഗതം സർക്കാരിന്റെ മാത്രം നിയന്ത്രണത്തിലുള്ള അയൽ സംസ്ഥാനങ്ങളിലൊന്നും
നിലവിൽ കേരളത്തിന്റെയത്ര ബസ് ചാർജ് ഇല്ല. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവടങ്ങിൽ ഓർഡിനറി ബസുകളുടെ മിനിമം ചാർജ് 5 രൂപയാണ്. കർണാടകത്തിൽ 6 വർഷത്തിനു ശേഷം 2020 ഫെബ്രുവരി 26ന് ബസ് ചാർജുകൾ പുനർനിർണയിച്ചപ്പോൾ മിനിമം നിരക്ക് 7 രൂപയിൽ നിന്നും 5 രൂപയായി കുറച്ചു. 15 കിലോമീറ്റർ ദൂരം വരെ ബസ് ചാർജ് കൂട്ടിയതുമില്ല. തമിഴ്നാട്ടിലാകട്ടെ വനിതകൾക്ക് യാത്ര സൗജന്യം നടപ്പിലാക്കിയതിനൊപ്പമാണ് കഴിഞ്ഞ വർഷം മിനിമം നിരക്ക് 4 രൂപയിൽ നിന്നും 5 രൂപയായി ഉയർത്തിയത്. ഉയർന്ന കിലോമീറ്റർ നിരക്കും കേരളത്തിലാണ്.
സംസ്ഥാനം...............മിനിമം നിരക്ക്...........കി.മീ നിരക്ക്
തമിഴ്നാട്..........................5.........................58 പൈസ
ആന്ധ്രപ്രദേശ്..................5........................ 73 പൈസ
കർണാടക........................5.........................75 പൈസ