തിരുവനന്തപുരം:ബിവറേജസിൽ നിന്ന് മദ്യം വാങ്ങി മങ്കയം,​ ബ്രൈമൂ‌ർ ഭാഗങ്ങളിൽ ടൂറിസ്റ്റുകൾക്ക് ചില്ലറ വിൽപ്പന നടത്തിവന്നയാളെ വാമനപുരം എക്സൈസ് പിടികൂടി.മങ്കയം റോഡ് അരികത്ത് വീട്ടിൽ ഡെന്നിസണെയാണ് (56)​ അറസ്റ്റ് ചെയ്തത്.അബ്കാരി കേസെടുത്തു.ഇയാളിൽ നിന്ന് 9 കുപ്പി മദ്യം പിടിച്ചെടുത്തു.ബിവറേജിൽ നിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് കുപ്പിയായും,പെഗായുമാണ് വിൽപന നടത്തിയിരുന്നത്.മദ്യം വിറ്റ പൈസയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷാജി,രാധാകൃഷ്ണപിള്ള സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ,ഹാഷിം,വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.