ചേരപ്പള്ളി :വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ ആര്യനാട് ഇറവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക വിപണിയുടെ ആഭിമുഖ്യത്തിൽ നാടൻപഴം, പച്ചക്കറികളും ജൈവവളങ്ങളും ജൈവ കീടനാശിനികളും പഴം, പച്ചക്കറി തൈകളും വിത്തുകളും ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന തളിർ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 4ന് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും.ആദ്യവില്പന ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ബിജുമോഹൻ നടത്തും.മാർക്കറ്റ് ഇൻസെന്റീവ് വിതരണം,ജില്ലാ പഞ്ചായത്ത് മെമ്പർ മിനിയും പച്ചക്കറി തൈ വിതരണം ബ്ളോക്ക് മെമ്പർ കെ.ഹരിസുധനും നടത്തും.വിപണി പ്രസിഡന്റ് ബി.നിർമ്മലൻ അദ്ധ്യക്ഷനാകും.ജില്ലാ മാനേജർ ഷീജാമാത്യു സ്വാഗതം പറയും. ഇറവൂർ വാർഡ് മെമ്പർ കെ.മോളി,ആര്യനാട് കൃഷി ഒാഫീസർ ദിലീപ് കുമാർ,മാർക്കറ്റിംഗ് മാനേജർ ബിന്ദു,ഡെപ്യൂട്ടി മാനേജർ വിനോദ് കുമാർ,നൗഷാദ് എന്നിവർ സംസാരിക്കും.