തിരുവനന്തപുരം : കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്റുമാരായ ന്യൂറോയിലെ ഡോ.ജിതിൻ ബിനോയ് ജോർജ്, കാർഡിയോളജിയിലെ ഡോ.ജി.എൽ.പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി.

പി.ജി പഠനം പൂർത്തിയാക്കിയ ശേഷം കൊവിഡ് പശ്ചാത്തലത്തിൽ സേവനകാലവധി നീട്ടിയവരുടെ കൂട്ടത്തിലുൾപ്പെട്ടരായിരുന്നു ഇവർ. എന്നാൽ ഡ്യൂട്ടിക്ക് കൃത്യമായി എത്തിയെന്നും ഡ്യൂട്ടിക്ക് നിയോഗിച്ച വിവരം അറിയാതെ പോയ ദിവസങ്ങളിൽ എത്താതിരുന്നതിനാണ് നടപടിയെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഡ്യൂട്ടിയ്ക്ക് എത്താൻ കഴിയില്ലെന്ന് രേഖാമൂലം അറിയിച്ചവർക്കെതിരെയാണ് നടപടിയെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. പഠനം കഴിഞ്ഞതിനാലും ബോണ്ട് വ്യവസ്ഥയില്ലാത്തിനാലും ഇവർക്കെതിരെ കൂടുതൽ നടപടി എടുക്കാൻ കഴിയില്ല.