ff

തിരുവനന്തപുരം: നഗരസഭ രാജീവ്ഗാന്ധി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിഴിഞ്ഞം മതിപ്പുറത്തുള്ള ഭവനസമുച്ചയത്തിന്റെ താക്കോൽ കൈമാറൽ 21ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി പൂർത്തീകരിച്ച 320 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയമാണ് ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുന്നത്. ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുക്കും.