
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആർ.ടി.പി.സി.ആർ- 300 രൂപ, ആന്റിജൻ- 100 ആണ് പുതിയ നിരക്ക്. എക്‌സ്‌പെർട്ട് നാറ്റിന് 2,350, ട്രൂനാറ്റിന് 1,225, ആർ.ടി ലാമ്പിന് 1,025 രൂപ. പി.പി.ഇ കിറ്റിനും എൻ 95 മാസ്‌ക്കിനും വില കുറച്ചു. പി.പി.ഇ കിറ്റ് ഒരു യൂണിറ്റ് എക്‌സ്.എൽ സൈസിന് 154 രൂപയും ഡബിൾ എക്‌സ്.എല്ലിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എൽ, ഡബിൾ എക്‌സ്.എൽ സൈസിന് ഉയർന്ന തുക 175 രൂപ. എൻ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപ, ഉയർന്ന തുക 15.
അമിത നിരക്ക് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശോധനാ, സുരക്ഷാ സാമഗ്രികൾക്ക് വിപണയിൽ വിലകുറഞ്ഞതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങൾ നിരക്കുകൾ കുറച്ച പശ്ചാത്തലത്തിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയത്.