
തിരുവനന്തപുരം: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ചെറുപ്പക്കാരൻ ബാബുവിനെ രക്ഷപ്പെടുത്താനായത് അഭിമാനമുഹൂർത്തമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടന്നത്. എല്ലാ ദൗത്യസംഘങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്‌മകളുടെയും വലിയ വിജയമാണ് ഈ രക്ഷാപ്രവർത്തനം. പാലക്കാട് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡ്, റവന്യു,പൊലീസ്,ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻമാർ,പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയം കണ്ടത്. ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.