oda

കിളിമാനൂർ: ഓടയക്കായി കുഴി എടുത്തിട്ട് മാസങ്ങളായിട്ടും ഓട പണിതതും ഇല്ല യാത്രക്കാരും സമീപവാസികളും ബുദ്ധിമുട്ടിലുമായി. അടയമൺ - ആനന്ദൻ മുക്ക് റോഡിന് സമാന്തരമായി പോകുന്ന ഒരു കിലോമീറ്റർ റോഡിന്റെ തുടക്ക ഭാഗത്താണ് മാസങ്ങൾക്ക് മുൻപ് ഓട നിർമ്മിക്കുന്നതിനായി പതിനഞ്ച് മീറ്ററോളം നീളത്തിൽ കുഴിയെടുത്തത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഓട നിർമ്മിച്ചില്ല. ഇത് കാരണം രാത്രി കാലങ്ങളിൽ ഇതു വഴി പോകുന്ന കാൽ നടയാത്രക്കാരും, ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങളും അപകട ഭീഷണിയിലാണ്. മാത്രമല്ല സമീപവാസികളും പൊടിപടലങ്ങളാൽ ബുദ്ധിമുട്ടുകയാണ്. ഇതേ റോഡിൽ തന്നെ കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴി യഥാവണ്ണം നികത്താത്തതും യാത്രാ ദുരിതത്തിന് കാരണമാകുന്നു.