കല്ലമ്പലം:ഫോം ഉത്പ്പന്ന നിർമ്മാണത്തിൽ നൂതന ആശയവുമായി മോട്ടോഫോം വിപണിയിലേക്ക്.നിലവിലെ ഉത്പ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി ലോകോത്തര നിലവാരത്തിലുള്ളവ സ്വന്തം കമ്പനിയിൽ ഉത്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം.ഡി യും പുനലൂർ സ്വദേശിയുമായ മാത്യു ജോസഫ് കല്ലമ്പലത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. കിടക്കകൾ മുതൽ മെഡിക്കൽ ആവശ്യങ്ങൾക്കും വാഹനങ്ങൾക്കുമടക്കം നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തരം ഫോം ഉത്പന്നങ്ങളും നിർമ്മിച്ച് വിതരണം ചെയ്യുന്നു.പത്രസമ്മേളനത്തിൽ മാത്യുജോസഫിനെ കൂടാതെ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, അഡ്വൈസറി ബോർഡ് മെമ്പർ നാസർ കല്ലറ, മീഡിയ കോ ഓർഡിനേറ്റർ അനിൽ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 8848233096.