വക്കം: നാഗർകോവിൽ - കൊല്ലം എക്സ്‌പ്ര‌സ് ട്രെയിനിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിച്ചു. യാത്രാ ദുരിതം അനുഭവിക്കുന്ന വക്കം, കടയ്ക്കാവൂർ മേഖലയിലെ റെയിൽവേ യാത്രക്കാരുടെ ആവശ്യം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അടൂർ പ്രകാശ് എം.പിയെ രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയതായി ആരംഭിക്കുന്ന ട്രെയിനിന് കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി എം.പി ബന്ധപ്പെട്ട് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. സ്റ്റോപ്പ് അനുവദിച്ച നടപടിയെ കടയ്ക്കാവൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അടൂർ പ്രകാശ് എം.പിയെ അഭിനന്ദിച്ചു. വെള്ളിയാഴ്ച മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. രാവിലെ 8.55ന് കൊല്ലത്തോട്ടും വൈകിട്ട് 3.59ന് നാഗർകോവിലേക്കുമാണ് ട്രെയിൻ സർവീസ്.