വെഞ്ഞാറമൂട്:കൈത്തോട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി.അമ്പലംമുക്ക് പൂവണത്തുംമൂട് സ്കൂളിന് സമീപം കെെത്തോട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്.തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിയ്ക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ടി.ജോർജ്ജിന്റെ നേതൃത്വത്തിൽ ഹരേഷ്,അരുൺ.എസ്.കുറുപ്പ്,ബിനുമോൻ എന്നിവർ സംഭവസ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.മൂന്ന് മീറ്റർ നീളവും മുപ്പത് കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ ചാക്കിലാക്കി പാലോട് ഫോറസ്റ്റിന് കെെമാറി.