
തിരുവനന്തപുരം:പുതിയ കേന്ദ്ര ബഡ്ജറ്റിലെ ജനദ്രോഹ,തൊഴിലാളിദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളി യൂണിയൻ ഇന്നലെ ഏജീസ് ഓഫീസിന് മുന്നിലും വിവിധ മണ്ഡലം കേന്ദ്രങ്ങളിലും ധർണ നടത്തി. ഏജീസ് ഒാഫീസിന് മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽസെക്രട്ടറി പട്ടം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എം.രാധാകൃഷ്ണൻനായർ,കെ.എസ്. ഹരികുമാർ,ബാബുരാജ് സെയ്ദലി എന്നിവർ പ്രസംഗിച്ചു.തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. സുനിൽ മതിലകം അദ്ധ്യക്ഷത വഹിച്ചു. മൈക്കിൾ ബാസ്റ്റ്യൻ, ഡി. രഘുവരൻ, തമ്പാനൂർ വിപിൻ, എസ്.അജികുമാർ, എ.വൈ. അശോകൻ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽകോളേജിന് മുന്നിൽ നടന്ന ധർണ കർണ്ണികാരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബിജു അദ്ധ്യക്ഷനായിരുന്നു. സി. സുനിൽകുമാർ സുഭാഷ്, അൻസാർ എന്നിവർ പ്രസംഗിച്ചു.കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു.എം.എസ്. പ്രഭാത് അദ്ധ്യക്ഷനായിരുന്നു. വിളവൂർക്കൽ പ്രഭാകരൻ, കെ.ചന്ദ്രബാബു, വലിയറത്തല രാജേഷ് എന്നിവർ പ്രസംഗിച്ചു. നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ പാപ്പനംകോട് അജയൻ ഉദ്ഘാടനം ചെയ്തു. കാലടി ബിനു അദ്ധ്യക്ഷത വഹിച്ചു. പി. ഗണേശൻനായർ, ജോതിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബി.എസ്. റെജി ഉദ്ഘാടനം ചെയ്തു. ടി.എം. ഉദയകുമാർ, ചെങ്കികുന്ന് രാധാകൃഷ്ണൻ, ധനപാലൻനായർ, ബൈജു എന്നിവർ പ്രസംഗിച്ചു. അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ പരുത്തിപ്പാറ സജീവ് ഉദ്ഘാടനം ചെയ്തു. ഐ.ടി. സനൽ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് മണ്ഡലം കേന്ദ്രീകരിച്ച് നടന്ന ധർണ സജീർ ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. കളപ്പുരയ്ക്കൽ രാധാകൃഷ്ണൻ, ജോതിഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.