sudi

കിളിമാനൂർ: കെ.എസ്.ഇ.ബി ലൈൻമാൻ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പോങ്ങനാട് സുരജ സദനത്തിൽ സുധീഷാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ തൃശൂരിൽ വച്ചായിരുന്നു സംഭവം. പോസ്റ്റിന് മുകളിൽ ഇരുന്ന് ജോലി ചെയ്യവേ പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധീഷിന്റെ സഹോദരൻ സുജിത്ത് സർവീസിലിരിക്കേ ഹൃദയാഘാതത്തിൽ മരിച്ചതിനെ തുടർന്ന് ലഭിച്ച ജോലിയായിരുന്നു. മടവൂർ സെക്ഷനിൽ നിന്ന് ഒരു വർഷം മുൻപാണ് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഭാര്യ: സുരേഖ. മക്കൾ: സുനിത്ത്, സാവന്ത്, സമന്വയ.