cpi

തിരുവനന്തപുരം: സി.പി.ഐയുടെ 24ാം പാർട്ടി കോൺഗ്രസിനു മന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. അടുത്തമാസം പൂർത്തിയാകും. ഏപ്രിൽ, മേയ് മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങൾ. ജൂൺ, ജൂലായ് മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങളും ആഗസ്റ്റ്‌, സെപ്തംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടത്തും. ഒക്‌ടോബറിൽ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തലയോലപ്പറമ്പിലെ ഉദയനാപുരം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കും.