re

കിളിമാനൂർ:സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പഴയകുന്നുമ്മൽ പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.പി.മുരളി നിർവഹിച്ചു.കെ.എസ്.ടി.പി നൽകിയ 3 സെന്റ് ഭൂമിയിൽ കുറവൻ കുഴിയിലാണ് കെട്ടിടം പണിയുന്നത്.20ലക്ഷം രൂപയാണ് അടങ്കൽ തുക.പൊതു ശൗചാലയവും വിശ്രമ കേന്ദ്രവുമാണ് നിർമ്മിക്കുന്നത്.പ്രസിഡന്റ്‌ കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ അജീഷ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ ഷീബ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ദീപ,ബ്ലോക്ക്‌ അംഗം ഷീല,ഗിരിജകുമാരി,ചെറുനാരകം കോട് ജോണി,അസിസ്റ്റന്റ് എഞ്ചിനീയർ അഭിജിത്, പഞ്ചായത്ത്‌ സെക്രട്ടറി ശ്യംകുമാരൻ എന്നിവർ പങ്കെടുത്തു.