തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി കമ്പനികളിലെ സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി ടെക്നോപാർക്ക് ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി നടത്തുന്ന 'സൃഷ്ടി" സാഹിത്യോത്സവത്തിന്റെ എട്ടാമത് എഡിഷനിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. കേരളത്തിലെ ഐ.ടി ജീവനക്കാർക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സൃഷ്ടിയുടെ രചനകൾ httpps://prathidhwani.org/srishti/2021 എന്ന ലിങ്കിൽ ലഭ്യമാണ്. വായനക്കാർക്ക് ലിങ്ക് വഴി വോട്ട് രേഖപ്പെടുത്താം. നൂറിലധികം ഐ.ടി കമ്പനികളിലെ ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിംഗിനായുള്ളത്. 64 മലയാളം ചെറുകഥ, 38 മലയാളം കവിത, 9 മലയാളം ആർട്ടിക്കിൾ, 25 ഇംഗ്ലീഷ് ചെറുകഥ, 38 ഇംഗ്ലീഷ് കവിത, 9ഇംഗ്ലീഷ് ആർട്ടിക്കിൾ എന്നിവയാണ് മത്സരത്തിനുള്ളത്. കലാസാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികൾ അടങ്ങിയ ഒരു വിദഗ്ദ്ധ ജൂറിയും രചനകൾ വിലയിരുത്തുന്നുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനങ്ങൾക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കും. ടെക്കികളുടെ 3000ൽ അധികം രചനകളാണ് ഇതുവരെ സൃഷ്ടിയിൽ മാറ്റുരയ്ക്കപ്പെട്ടത്.