തിരുവനന്തപുരം:കേരള ലാ അക്കാഡമി മൂട്ട് കോർട്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 വരെ കേരള ലാ അക്കാഡമിയിൽ 31 ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു. 9ന് വൈകിട്ട് 5ന് മന്ത്രി ആർ.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും.കേരള ലാ അക്കാഡമി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡോ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനദിനത്തിൽ കെ.എൽ.എ പ്രിൻസിപ്പൽ പ്രൊഫ.ഹരീന്ദ്രൻ.കെ, ഡോ.ദക്ഷിണ സരസ്വതിയും സമാപനദിനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, നുവാൽസ് വി.സി പ്രൊഫ.കെ.സി.സണ്ണി, കെ.എൽ.എ ഡയറക്ടർ അഡ്വ.നാഗരാജ് നാരായണൻ എന്നിവർ പങ്കെടുക്കും.സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് സി.ടി.രവികുമാർ,ജസ്റ്റിസ് എം.എം.സുന്ദരേശ് എന്നിവർ മത്സരത്തിൽ വിധികർത്താക്കളാകും. ഒന്നാംസ്ഥാനക്കാർക്ക് ട്രോഫിയും ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനക്കാർക്ക് ട്രോഫിയും 50000 രൂപയും സമ്മാനമായി ലഭിക്കും.