
നെയ്യാറ്റിൻകര:കോൺഗ്രസ് പെരുമ്പഴുതൂർ വാർഡ് ജനറൽ സെക്രട്ടറിയായിരുന്ന പ്രസാദിന്റെ കുടുംബസഹായ ഫണ്ട് വിതരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി പ്രസാദിന്റെ വീട്ടിലെത്തി നിർവഹിച്ചു. ഐ.എൻ.ടി.യു.സി പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ധനസമാഹരണം നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്ളിൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻനായർ,ഡി.സി.സി അംഗം അഡ്വ. അജയകുമാർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഇളവനിക്കര സാം,പെരുമ്പഴുതൂർ വാർഡ് കൗൺസിലർ ജി. ഗോപകുമാർ,വാർഡ് പ്രസിഡന്റ് ശ്രീകുമാർ, അജയൻ കോട്ടൂർ, പെരുമ്പഴുതൂർ സരേന്ദ്രൻ,ജോസ് തുടങ്ങിയവർ പങ്കെടുത്തു.