e-sanjeevani

തിരുവനന്തപുരം : കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറുടെ സേവനം ഇനി വീട്ടിലിരുന്നു ലഭ്യമാകും. ഓൺലൈൻ ചികിത്സാ പ്ലാറ്റ് ഫോമായ ഇ-സഞ്ജീവനിയിൽ പോസ്റ്റ് കൊവിഡ് ഒ.പി സേവനം ആരംഭിച്ചു. ആദ്യ ദിവസം നൂറിലധികം പേർ ചികിത്സതേടിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ 8 മണി മുതൽ രാത്രി 8 വരെയാണ് ഒ.പി. മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ കീഴിൽ പരിശീലനം ലഭിച്ച ഡോക്ടർമാരാണ് പോസ്റ്റ് കൊവിഡ് ഒ.പി. വഴിയുള്ള സേവനങ്ങൾ നൽകുന്നത്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056.

പ്രധാന ആരോഗ്യപ്രശ്‌നങ്ങൾ

വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചിൽ ഭാരം കയറ്റി വച്ചത് പോലുള്ള തോന്നൽ, തലവേദന, തലകറക്കം, ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ഉറക്കകുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ ക്ഷീണം, കാൽപാദങ്ങളിൽ ഉണ്ടാകുന്ന നീർവീക്കം, മാനസിക പ്രശ്‌നങ്ങൾ.

ഡോക്ടറെ കാണാം വേഗത്തിൽ

1. https://esanjeevaniopd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യണം.

2.വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

3.ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിച്ച ടോക്കൺ നമ്പർ ചേർത്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

4.വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം.

5.ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാം.

6.ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.