vb

വര്‍ക്കല: പുത്തന്‍ചന്ത എന്‍.സി.സി ഓഫീസിന് എതിര്‍വശത്തെ ഇടറോഡിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ പറമ്പില്‍ തീപിടിത്തമുണ്ടായി. രാമചന്ദ്രന്‍നായര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് തീപിടിച്ചത്. ഒരു തെങ്ങും നിര്‍മാണത്തിനുപയോഗിക്കുന്ന തടികളും കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. രാവിലെ 9.30ന് ശിവഗിരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനും ഗ്യാസ് ഗോഡൗണിനും പിന്‍വശത്തും പുല്ലിന് തീപ്പിടിച്ചു. രണ്ടിടത്തും അഗ്നിരക്ഷാസേന തീകെടുത്തി.