തിരുവനന്തപുരം:തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയോട് ചേർന്നുള്ള അംബേദ്കർ പാർക്ക് വിവിധ രാഷ്ട്രീയ സംഘടനകൾ കൈയേറി വികൃതമാക്കിയെന്നും ഇതിനെതിരെ നടപടി വേണമെന്നും ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സിഎസ്.ടി ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.വകയിരുത്തിയ തുകയുപയോഗിച്ച് പാർക്ക് സംരക്ഷിക്കണമെന്ന് സർക്കാരിനോടും നഗരസഭയോടും പ്രസിഡന്റ് അഡ്വ.രാമൻ ബാലകൃഷ്ണൻ,ജനറൽ സെക്രട്ടറി പി.വി.നടേശൻ, അഡിഷണൽ ജനറൽ സെക്രട്ടറി എൻ.മൂർത്തി ആവശ്യപ്പെട്ടു.