
കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം പന്നിയോട് നവതിസ്മാരക ശാഖയിലെ ഗുരുദേവ ക്ഷേത്ര സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഇന്ന് നടക്കും.ഇന്നലെ രാവിലെ അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽ നിന്ന് ഗുരുദേവ പഞ്ചലോഹ വിഗ്രഹം സ്വാമി സാന്ദ്രാനന്ദ ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രനും ശാഖാ ഭാരവാഹികൾക്കും കൈമാറി. തുടർന്ന് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്റെയും ശാഖാ ഭാരവാഹികളുടെയും നേതൃത്വത്തിൽ വാഹന ഘോഷയാത്രയായി വിവിധ ഗുരുമന്ദിരങ്ങളിൽ പൂജകൾ നടത്തി വിഗ്രഹം ശാഖാ ആസ്ഥാനത്ത് എത്തിച്ചു.ഇന്ന് രാവിലെ 5ന് ഗുരുപൂജ,6.30ന് പഞ്ചഗവ്യം,നവകം 6.50ന് സ്വാമി സാന്ദ്രാനന്ദയ്ക്ക് ശാഖാ ഭാരവാഹികൾ പൂർണ്ണ കുഭം നൽകി സ്വീകരിക്കൽ,7നും 8നും മദ്ധ്യ സാന്ദ്രാനന്ദ സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ.തുടർന്ന് ശാഖയ്ക്ക് ഗുരുദേവ ക്ഷേത്രം സമർപ്പണം ചെയ്ത എസ്.കൃഷ്ണകുമാറിനെയും പഞ്ചലോഹ വിഗ്രഹം സംഭാവന നൽകിയ എസ്.സുനിഷ അനിൽകുമാറിനെയും ആദരിക്കും, 8.30ന് ക്ഷേത്ര സമർപ്പണവും പ്രഭാഷണവും,യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,ശാഖാ പ്രസിഡന്റ് എസ്.വിജയകുമാർ,വൈസ് പ്രസിഡന്റ് ആർ.ബിജുകുമാർ,രക്ഷാധികാരി പന്നിയോട് രവീന്ദ്രൻ,സെക്രട്ടറി വി.അജീഷ്,യൂണിയൻ കമ്മിറ്റിയംഗം വി.സുന്ദരേശൻ,കമ്മിറ്റിയംഗങ്ങൾ ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ-പ്രതിഷ്ഠാ കമ്മിറ്റിയംഗങ്ങൾ,വനിതാസംഘം-യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.