covid

23,253 രോഗികൾ, 27.38 ടി.പി.ആർ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ 60,000 കടന്നു. 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളും അപ്പീൽ നൽകിയ 627 മരണങ്ങളും ഇന്നലെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി. ഇന്നലെ 23,253പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,366 പേർ സമ്പർക്കരോഗികളാണ്. 1627 പേരുടെ ഉറവിടം വ്യക്തമല്ല. 53 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. 27.38ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24മണിക്കൂറിനിടെ 84,919സാമ്പിളുകളാണ് പരിശോധിച്ചത്. 47,882 പേർ രോഗമുക്തരായി.