തിരുവനന്തപുരം:ഉപഭോക്താക്കൾക്ക് നേരിട്ട് സേവനം നൽകുന്നത് നിറുത്തിയ വാട്ടർ അതോറിട്ടി മാനേജ്‌മെന്റ് നടപടി പുനപരിശോധിക്കണമെന്ന് കേരളാ വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് സേവനങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിലേക്ക് മാറ്റിയത്.ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ ആവിഷ്‌‌കരിച്ച പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ ആവശ്യപ്പെടുന്നു.