
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം നിയമനം ഏകപക്ഷീയമായി നടത്തുന്നതല്ല. പരാതിക്കാരുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് യാതൊരു പ്രശ്നവുമില്ല. ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതായി നടി നൽകിയ പരാതി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.