cabinet

തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന കരട് മാർഗ രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. കഴിഞ്ഞസർക്കാരിന്റെ കാലത്ത് പ്രവർത്തിച്ചിരുന്ന ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കുടക്കീഴിലാക്കും. പൊതുവിദ്യഭ്യാസസംരക്ഷണ യജ്ഞം വിദ്യാകിരണം എന്ന പേരിൽ വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.