ci-parassala

പാറശാല:പാറശാലയിൽ സ്തുത്യർഹമായ സേവനം നടത്തിവരുന്ന പാറശാല സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.സതികുമാറിനെ ഇടിച്ചക്കപ്ലാമൂട് വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസിന്റെ ഉദ്‌ഘാടന വേളയിലാണ് ആദരിച്ചത്.പഞ്ചായത്ത് സെക്രട്ടറി വി.ജി. ഗോപകുമാർ,അസി.സെക്രട്ടറി എ.വി.അജിതകുമാരി,വാർഡ് വികസന സമിതി ഭാരവാഹികളായ ഹസൻഖാൻ,വത്സല ടീച്ചർ,സിദ്ദിഖ്,ശശികല, അനീഷ്,തൊഴിലുറപ്പ് പദ്ധതിയുടെ ഓവർസിയർ കെ.സുധകുമാരി തുടങ്ങിയവർ പങ്കെടുത്തു.