airindia

തിരുവനന്തപുരം: എയർ ഇന്ത്യയ്ക്ക് തിരുവനന്തപുരം നഗരത്തിലെ കവടിയാർ വില്ലേജിൽ കരാർ വ്യവസ്ഥയിൽ നൽകിയിരുന്ന 86 സെന്റ് സ്ഥലം (34.92 ആർ) ന്യായവില നൽകി സർക്കാരിലേക്ക് തിരിച്ചെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എയർ ഇന്ത്യക്ക് 11,24,23,814 രൂപ നൽകിയാണ് തിരിച്ചെടുക്കുക. എയർ ഇന്ത്യയുടെ ഓപ്പറേഷൻ ഓഫീസിനുൾപ്പെടെ വെള്ളയമ്പലത്തിന് സമീപത്താണ് പതിറ്റാണ്ടുകൾക്ക് മുമ്പ് സർക്കാർ ഭൂമി കൈമാറിയത്. പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ ഓഹരികൾ ടാറ്റായ്ക്ക് കൈമാറിയ സാഹചര്യത്തിലാണ് ഭൂമി തിരിച്ചെടുത്ത് റവന്യുവകുപ്പിന്റെ അധീനതയിൽ സംരക്ഷിക്കാനുള്ള തീരുമാനം.

ഭൂമി തിരികെ ഏറ്റെടുക്കേണ്ടിവന്നാൽ അപ്പോൾ സർക്കാർ നിശ്ചയിക്കുന്ന ന്യായവില നൽകി എടുക്കാമെന്നാണ് കരാർവ്യവസ്ഥ.