പാലോട്:സംസ്ഥാനത്ത് ഓർക്കിഡ് കൃഷി വ്യാപിപ്പിക്കുന്നതിലേക്കായി കേന്ദ്ര ജൈവസാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും തൈകളും സൗജന്യമായി ലഭിക്കും.വിപണന സാദ്ധ്യതയ്ക്കുള്ള മാർഗ നിർദ്ദേശങ്ങളും നൽകും.വെബ് സൈറ്റ്: www.jntbgri. res.in ൽ കൊടുത്തിട്ടുള്ള ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കോ-ഓർഡിനേറ്റർ,പി.സി.സി, ജെ.എൻ.ടി.ബി.ജി.ആർ.ഐ,കരിമൺകോട്,പച്ച പാലോട്. 695562 എന്ന മേൽവിലാസത്തിൽ 25 മുൻപ് അപേക്ഷിക്കണം.